Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project Launched.

Kozhikode

സു​പ​ഥം പ​ദ്ധ​തി​ക്ക് തു​ട​ക്കമായി

കോ​ഴി​ക്കോ​ട്: വി​ദ്യാ​ർ​ഥി​ക​ളെ ല​ഹ​രി​യി​ൽ​നി​ന്നു സം​ര​ക്ഷി​ക്കു​ക​യും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ല​ക്ഷ്യ​മി​ട്ട് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘സു​പ​ഥം’ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കെ. ​ജ​യ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ്കൂ​ൾ​ത​ലം മു​ത​ൽ ജി​ല്ലാ​ത​ലം വ​രെ ഏ​കോ​പി​ത​മാ​യ പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന​ത്.

ഓ​രോ സ്കൂ​ളി​ലും ക്ലാ​സ് സ​ഭ​ക​ളും സ്കൂ​ൾ സ​ഭ​ക​ളും രൂ​പീ​ക​രി​ക്കും. ഉ​പ​ജി​ല്ല, വി​ദ്യാ​ഭ്യാ​സ ജി​ല്ല, ജി​ല്ല ത​ല​ങ്ങ​ളി​ൽ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

ആ​രോ​ഗ്യം എ​ക്സൈ​സ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ പൊ​തു​ജ​ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ ഡ്രൈ​വ​ർ​മാ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കും.

ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ, സം​വാ​ദ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​നി​സാ​ർ ചേ​ലേ​രി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. സാ​റാ ജാ​ഫ​ർ മു​ഖ്യാ​തി​ഥി​യാ​യി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​ർ​ജി​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

 

Latest News

Corehub Up